ഹൃദയ ശസ്ത്രക്രിയക്കായി ചികിത്സ സഹായം തേടിയിരുന്ന ഗൃഹനാഥന്‍ മരിച്ചു

ഹൃദയ ശസ്ത്രക്രിയക്കായി ചികിത്സ സഹായം തേടിയിരുന്ന ഗൃഹനാഥന്‍ മരിച്ചു. എരുമപ്പെട്ടി ഉമിക്കുന്നില്‍ വീരത്ത് വീട്ടില്‍ 53 വയസ്സുള്ള മണികണ്ഠനാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.മണികണ്ഠന്റെ ഹൃദയ ശസ്ത്രക്രിയക്കായി സഹായം നല്‍കുന്നതിനെക്കുറിച്ച് സി സി ടി വി വാര്ത്ത നല്‍കിയിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. അംബിക ഭാര്യയാണ്.

ADVERTISEMENT
Malaya Image 1

Post 3 Image