ഉത്സവ ആഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പുകളും വെടിക്കെട്ടുകളും ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ കേരള ഫെസ്റ്റിവല്‍ കോഡിനേഷന്‍ കുന്നംകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നഗര കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, പരമ്പരാഗത ആന എഴുന്നള്ളിപ്പുകള്‍ക്കെതിരെയുള്ള നീക്കം അവസാനിപ്പിക്കുക, എഴുന്നള്ളിപ്പിന് ആവശ്യമായ ആനകളെ ലഭ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. മേഖലാ പ്രസിഡന്റ് ടി. സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര മുഖ്യ പ്രഭാഷണം നടത്തി.
ADVERTISEMENT