തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സിപിഐ സമ്മര്‍ദ്ദം ശക്തമാക്കിയതിനു പിന്നാലെയാണ് തീരുമാനം. അതേസമയം എഡിജിപി എംആര്‍ അജിത്കുമാറിനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുത്തില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നേരത്തെ ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു.
ADVERTISEMENT