കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വേരറുക്കണം: സോഷ്യലിസ്റ്റ് ജനത ദള്‍ മധ്യമേഖലാ സമ്മേളനം

വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ അന്ത്യം കുറിയ്ക്കേണ്ട സമയമായെന്ന് സോഷ്യലിസ്റ്റ് ജനത ദള്‍ സംഘടിപ്പിച്ച മധ്യമേഖലാ സമ്മേളനം പ്രഖ്യാപിച്ചു. തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം സോഷ്യലിസ്റ്റ് ജനത ദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജനറല്‍ ബി.റ്റി രമ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വേലായുധന്‍ ശ്രീ നന്ദനം മുഖ്യ പ്രഭാഷണം നടത്തി.

ADVERTISEMENT
Malaya Image 1

Post 3 Image