മാളോര്‍ക്കടവ് പണ്ടാരപറമ്പില്‍ ജയനാണ് (62) മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. മങ്ങാട് സ്‌കൂളിന് സമീപത്തിലൂടെ ബൈക്കില്‍ പോകുകയായിരുന്ന ജയനെ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു.ബൈക്കില്‍ നിന്നിറങ്ങി ഓടിയ ജയന്‍ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ ഹൃദയ സംബന്ധമായ രോഗത്തിന് ജയന്‍ ചികില്‍സ തേടിയിരുന്നു.
ADVERTISEMENT