എന്‍.എസ്.എസ് ഉപജീവനം പദ്ധതിയുടെ കുന്നംകുളം ക്ലസ്റ്റര്‍ തല ഉദ്ഘാടനം വടക്കേകാട് ഐ.സി.എ. ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍
നടന്നു. പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ് യൂണിറ്റ് വടക്കേക്കാട് പഞ്ചായത്തിലെ 14 വാര്‍ഡ് പുത്തന്‍പുരയില്‍ ജാഫര്‍ ഭാര്യ സീനത്തിന് തയ്യല്‍ മെഷീന്‍ സമ്മാനിച്ചു. കുന്നംകുളം ക്ലസ്റ്റര്‍ കണ്‍വീനര്‍ ലിന്റോ വടക്കന്‍ മുഖ്യാതിഥിയായിരുന്നു. ഐ.സി.എ സീനിയര്‍ വൈസ് പ്രസിഡന്റ് കോട്ടയില്‍ കുഞ്ഞിമോന്‍ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ.സി.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കണ്‍വീനര്‍ കെ.വി.അബ്ദു അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാത്തിമ കമാല്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ രാജി ബെന്നി നന്ദിയും പറഞ്ഞു.
ADVERTISEMENT