ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കൈവരിച്ച ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലിയും, ആഹ്ലാദപ്രകടനവും നടത്തി. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഗവര്‍മെന്റ് യുപി സ്‌കൂളില്‍ വച്ച് നടന്ന ഉപജില്ല സ്‌കൂള്‍ കലോത്സവത്തിലാണ് സ്‌കൂളിന് മികച്ച വിജയം കരസ്ഥമാക്കാനായത്. എല്‍ പി വിഭാഗം അറബി, യുപി വിഭാഗം അറബി എന്നിവയില്‍ സെക്കന്‍ഡ് ഓവറോള്‍ നേടുകയും ജനറല്‍ കാറ്റഗറിയില്‍ മികച്ച വിജയം കൈവരിച്ച് പങ്കെടുത്ത ഒട്ടുമിക്ക ഇനങ്ങളിലും എ ഗ്രേഡ് കുട്ടികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ADVERTISEMENT