കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സ് ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം; അപകടമുണ്ടാക്കിയ ബസ്സ് നിർത്താതെ കടന്ന് കളഞ്ഞു.

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സ് ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം; അപകടമുണ്ടാക്കിയ ബസ്സ് നിർത്താതെ കടന്ന് കളഞ്ഞു.

 

ശനിയാഴ്ച്ച രാവിലെ 7.30 ഓടെ കുന്നംകുളം പട്ടാമ്പി റോഡിലാണ് അപകടമുണ്ടായത്. മകനുമൊത്ത് ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ചിറ്റാട്ടുകര പൊന്നരാശ്ശേരി വീട്ടിൽ 54 വയസ്സുള്ള രാജിയാണ് അപകടത്തിൽ മരിച്ചത്. ബൈക്കിന് പുറകിൽ വന്ന ബസ്സ് ഇടിച്ചതിനെ തുടർന്ന് രാജി ബസ്സിനടിയിലേക്ക് വീഴുകയും ഇതേ തുടർന്ന് ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടമുണ്ടാക്കിയ ബസ്സ് നിർത്താതെ കടന്ന് കളഞ്ഞു.

ബസ്സിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ലോഫ്ലോർ ബസ്സാണ് അപകടമുണ്ടാക്കിയത്. ഈ ബസ്സ് തൃശ്ശൂരിൽ നിന്നും കുന്നംകുളത്തേക്ക് എത്തിക്കാനുള്ള നടപടി കുന്നംകുളം പോലീസ് ആരംഭിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image