23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu കുളമ്പ്‌രോഗ പ്രതിരോധ യജ്ഞം ആരംഭിച്ചു

കുളമ്പ്‌രോഗ പ്രതിരോധ യജ്ഞം ആരംഭിച്ചു

36

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ കുളമ്പ്‌രോഗ പ്രതിരോധ യജ്ഞത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെറ്റിനറി സര്‍ജന്‍ ജ്യോതി ശ്രീധരന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പി.രാജന്‍, കെ.എം.റസാക്ക് പി.എം.അലി, കെ.എച്ച്.സിദ്ദീഖ്, സ്വീറ്റി ഷാജു, സ്വപ്ന പ്രിന്‍സ്, സന്ധ്യാ ഷിബു, ജിന്‍സി സജു തുടങ്ങിയവര്‍ പങ്കെടുത്തു പഞ്ചായത്തിലെ 480 കന്നുകാലികള്‍ക്കുള്ള കുത്തിവെപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും തുടക്കം കുറിച്ചിരിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!