അഞ്ഞൂര് ഇടവക സി.എല്‍.സി അംഗങ്ങള്‍ കുന്നംകുളം താലൂക്ക് ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി കാരുണ്യ സ്പര്‍ശം പൊതിച്ചോറ് വിതരണം ചെയ്തു. ഇടവക വികാരി ഫാ.ഷിന്റോ പാറയില്‍ ഉദ്ഘാടനം ചെയ്തു. സി.എല്‍.സി പ്രസിഡണ്ട് അഷ്ലിന്‍ ഷിജി, സെക്രടറി അന്ന ടി.എസ് എന്നിവര്‍ നേതൃത്വം നല്കി.



