തൃശ്ശൂര്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ കുന്നംകുളം ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ കുന്നംകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 42 ക്ലബ്ബുകളില്‍ നന്നായി 900 അത്‌ലറ്റുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഒക്ടോബര്‍ 10 മുതല്‍ 13 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീമിനെ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കും. 27ന് രാവിലെ 10 .30 ന് എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ADVERTISEMENT