24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Chavakkad ലഹരി വിരുദ്ധ ബോധവല്‍ക്കരണവും ഹാഫിള് മുഹമ്മദ് തന്‍വീര്‍ യൂനുസിന് ആദരവും വിദ്ധ്യാര്‍ത്ഥി അനുമോദനവും നടന്നു

ലഹരി വിരുദ്ധ ബോധവല്‍ക്കരണവും ഹാഫിള് മുഹമ്മദ് തന്‍വീര്‍ യൂനുസിന് ആദരവും വിദ്ധ്യാര്‍ത്ഥി അനുമോദനവും നടന്നു

കെഎംജെ , എസ് വൈ എസ് , എസ്എസ്എഫ് , സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റന്റ് മന്ദലാംകുന്ന് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും ഹാഫിള് മുഹമ്മദ് തന്‍വീര്‍ യൂനുസിനുള്ള ആദരവും എസ് എസ് എല്‍ സി , പ്ലസ് ടു അനുമോദനവും സംഘടിപ്പിച്ചു.മന്ദലാംകുന്ന് തഹാനി വില്ല പരിസരത്ത് നടത്തിയ ചടങ്ങില്‍ ജബ്ബാര്‍ ജൗഹരി അകലാട് പ്രാര്‍ത്ഥന നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ ഷിബു ഉത്ഘാടനം ചെയ്തു. മുഹമ്മദ് മുസ്ഥഫ അല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു.ചാവക്കാട് എക്‌സ്സൈസ് ഓഫിസര്‍ മണികണ്ഠന്‍ ലഹരി ബോധവല്‍ക്കരണ ക്ലാസ് നടത്തി. രണ്ട് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കിയ മന്ദലാംകുന്ന് പട്ടരപ്പുരക്കല്‍ യൂനസ് ശബന ദമ്പതികളുടെ മകന്‍ ഹാഫിള് മുഹമ്മദ് തന്‍വീര്‍ യൂനുസിനെയും, എസ് എസ് എല്‍ സി, പ്ലസ് ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും മധുര വിതരണവും ഉണ്ടായി.അനസ് മുഈനി അല്‍ ഹബീബി , ഷുക്കൂര്‍ കരിയാടന്‍ , ടി കെ ഫയാസ്, നഈം മുഹമ്മദ് ,ഷെഹ്‌മില്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!