അസ്സുഫ്ഫ നാട്ടുദര്‍സിന്റെ ജില്ലാ ഉദ്ഘാടനം അകലാട് സൗത്ത് യൂണിറ്റില്‍ നടത്തി

നൂറ് പ്രകാശ വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി യൂണിറ്റ് തലത്തില്‍ സംഘടിപ്പിക്കുന്ന അസ്സുഫ്ഫ നാട്ടുദര്‍സിന്റെ ജില്ലാ ഉദ്ഘാടനം അകലാട് സൗത്ത് യൂണിറ്റില്‍ നടത്തി.സമസ്ത കേന്ദ്ര മുശാവറ അംഗം ഐ എം കെ ഫൈസി കല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു . ജില്ലാ ദഅവ പ്രസിഡന്റ് ഷമീര്‍ സഖാഫി അന്തിക്കാട് അധ്യക്ഷ വഹിച്ചു.കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് ഡോക്ടര്‍ അബ്ദുല്‍ റസാക്ക് അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ രചിച്ച ഗ്രന്ഥം ആസ്പദമാക്കി 30 ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന ദര്‍സിന് ജില്ലയില്‍ മുന്നൂറോളം യൂണിറ്റുകളില്‍ ഉസ്താദില്‍ നിന്നും നേരിട്ട് ഇജാസത്ത് സ്വീകരിച്ച മുദരിസുമാരാണ് നേതൃത്വം നല്‍കുന്നത്. സെക്രട്ടറി നിഷാര്‍ മേച്ചേരിപ്പടി ,മുദരിസ് റിഷാദ് സഖാഫി പരൂര്‍ ,ഷംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT