25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിജയോത്സവം 2026

പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിജയോത്സവം 2026

പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിജയോത്സവം 2026 സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രശാന്തന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥി പ്രതിഭകളെയാണ് ഉപഹാരം നല്‍കി ആദരിച്ചത് കായീക രംഗത്തെ മികച്ച സംഭാവന നല്‍കിയ കായികാധ്യാപകന്‍ സുജേഷ് മാസ്റ്റര്‍, പത്താം ക്ലാസ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ മികച്ച രീതിയില്‍ ് തയ്യാറാക്കിയ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ മോനിഷ രജീഷ്, സന്തോഷ് കൊളത്തേരി, പി എം അലി,ഹെഡ്മിസ്ട്രസ് മേഴ്‌സി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!