പുന്നയൂര്‍ എടയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസയില്‍ രക്ഷാകര്‍തൃയോഗവും മോട്ടിവേഷന്‍ ക്ലാസും നടത്തി. നവലോക ക്രമത്തില്‍ മദ്രസ വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ സലീം എം കെ ക്ലാസിന് നേതൃത്വം നല്കി. മദ്രസ സ്വദര്‍ അബ്ദുറഹ്മാന് ഉസ്താദ് പ്രാര്‍ത്ഥന നടത്തി. വര്‍ക്കിംഗ് പ്രസിഡന്റ് ടി കെ ഉസ്മാന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി കെ അബു, ട്രഷറര്‍ അബൂബക്കര്‍ കെ, ഉസ്മാന് വി കെ, ഉമ്മര്‍ കണ്ണാണത്ത് എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സുലൈമാന്‍ ഹാജി സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസിഡന്റ് ഹുസൈന് എടയൂര്‍ നന്ദിയും പറഞ്ഞു.
Home Bureaus Punnayurkulam എടയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസയില്‍ രക്ഷാകര്‍തൃയോഗവും മോട്ടിവേഷന്‍ ക്ലാസും നടത്തി