കുന്നംകുളം ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സി.പി ബേബി മെമ്മോറിയല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും 2023 – 24 ലെ ചെയ്മ്പര്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു. ചെയ്മ്പര്‍ പ്രസിഡന്റ് കെപി സാക്‌സന്റെ അധ്യക്ഷതയില്‍ നടന്ന സ്‌കോളര്‍ഷിപ്പ് വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് കെ വി അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ഉദ്ഘാടനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ നിര്‍വഹിച്ചു. ചികിത്സ സഹായ വിതരണം ജില്ലാ സെക്രട്ടറി എം കെ പോള്‍സണും വ്യാപാരികള്‍ക്കുള്ള പെന്‍ഷന്‍ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ സോണി സക്കറിയയും നിര്‍വഹിച്ചു.
ADVERTISEMENT