26.7 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ കൂട്ടായ്മ നടത്തി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ കൂട്ടായ്മ നടത്തി

97

ചാലിശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. മുസ്ലീം ലീഗ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം അറക്കല്‍ സെന്ററില്‍ സമാപിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.ഐ.യൂസഫിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ മണ്ഡലം കമ്മിറ്റി പ്രസിണ്ടന്റ് എസ്.എം.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.എ.സാജിത് മുഖ്യ പ്രഭാഷണം നടത്തി. പി.എസ്.അബ്ദുറഹ്‌മാന്‍, കെ.ടി.സുലൈമാന്‍, കെ.വി.കെ.മൊയ്തു, റസാക്ക് പുളിയഞ്ഞാലില്‍, യു.ടി.താഹിര്‍ തുടങ്ങിയവര്‍ പ്രകടനത്തിനും പ്രതിഷേധ കൂട്ടായ്മക്കും നേതൃത്വം നല്‍കി. മണ്ഡലം മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി അംഗം എം.കബീര്‍ മാസ്റ്റര്‍ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം ചാലിശ്ശേരി നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!