27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Punnayurkulam ബൈക്ക് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

ബൈക്ക് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മന്ദലാംകുന്ന് ജുമാഅത്ത് പള്ളിക്ക് വടക്കുഭാഗം താമസിക്കുന്ന പിലാക്കവീട്ടിൽ മുക്രിയകത്ത് ബാദുഷ മകൻ 21 വയസ്സുള്ള ഷെല്ലൂ എന്ന് വിളിക്കുന്ന മുഹമ്മദ് സിനാൻ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച സിനാനും, കൂട്ടുകാരനും സഞ്ചരിച്ചിരുന്ന ബൈക്കിനു പുറകിൽ എറണാകുളത്ത് വച്ച് മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു എന്ന് പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കുപറ്റിയിട്ടുണ്ട്. രണ്ടുപേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാരമായി പരിക്കേറ്റ സിനാൻ ശനിയാഴ്ച വൈകിട്ട് ആറുമണിയോടുകൂടി മരണത്തിന് കീഴടങ്ങി. ഷൈമയാണ് മാതാവ്. സന സഹോദരിയുമാണ്. എറണാംകുളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃത്ദേഹം പോലീസ് നടപരികൾക്ക് ശേഷം മന്ദലാംകുന്ന് ജുമാഅത് പള്ളി ഖബർസ്ഥാനിയിൽ മറവ് ചെയ്യും.

ADVERTISEMENT
error: Content is protected !!