കൂറ്റനാട് കടയില്‍ സാധനം വാങ്ങാന്‍ എത്തിയ 16 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചാലിശേരി കരിമ്പപാലക്കപീടിക പറമ്പത്താഴത്ത് മുഹമ്മദ് കുട്ടി (മയമുട്ടി 72) യെ ആണ് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പോക്‌സോ, പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമം എന്നി നിയമങ്ങളിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ADVERTISEMENT