ചെമ്മന്തട്ട മഹാദേവ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി

കേരളത്തിലെ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നായ ചെമ്മന്തട്ട മഹാദേവ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ആനയൂട്ട് നടത്തി. ബുധനാഴ്ച രാവിലെ 5 ന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പ്രത്യക്ഷ മഹാഗണപതി ഹോമം, ഗജപൂജ എന്നിവക്കു ശേഷം കൊമ്പന്‍ ഹരിപ്പാട് അപ്പുവിനും, അമ്പാടി മഹാദേവനും ആദ്യ ഉരുള നല്‍കി കൊണ്ട് തന്ത്രി ആനയൂട്ടിന് തുടക്കം കുറിച്ചു. ക്ഷേത്രം മേല്‍ശാന്തി എറവക്കാട് വാസുദേവന്‍ നമ്പൂതിരി സഹ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഭക്തജനങ്ങളും ആനയൂട്ട് നടത്തി.

ADVERTISEMENT