എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എല്‍.പി സ്കൂളില്‍ ഇംഗ്ലീഷ് ഫെസ്റ്റ് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്വപ്ന പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഒ.വി.ഷനോജ് അധ്യക്ഷനായി. ഡോ.വി.സി ബിനോജ് മാസ്റ്റര്‍ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക ശ്രീജ, എം.പി.ടി. എ പ്രസിഡന്റ് ശരണ്യ, സ്റ്റാഫ് സെക്രട്ടറി ജീന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.



