ക്ഷീരവികസന വകുപ്പിന്റെയും എരുമപ്പെട്ടി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര സംഘം പ്രസിഡന്റ് പിസി അബാല്‍മണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോക്ടര്‍ വി.സി.ബിനോജ് എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും ക്ഷീരസംഘം ഡയറക്ടറുമായ സുമന സുഗതന്‍,ബിന്ദു സുരേഷ്, കെ.കെ യോഗേഷ്, എം.വി വിനീത്, ഹിമ മനോജ് എന്നിവര്‍ പങ്കെടുത്തു
ADVERTISEMENT