എരുമപ്പെട്ടി മുട്ടിക്കലില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ വടക്കാഞ്ചേരിയില്‍ നിന്നും വരികയായിരുന്ന പിക്കപ്പ് വാന്‍ മുട്ടിക്കല്‍ റേഷന്‍ കടയ്ക്ക് സമീപം വെച്ച് നിയന്ത്രണം വിട്ട് വൈദ്യുതി കാലില്‍ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് ചെരിഞ്ഞു.
Home Bureaus Erumapetty എരുമപ്പെട്ടി മുട്ടിക്കലില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം