ശക്തമായ കാറ്റിലും മഴയിലും തൃക്കണപതിയാരത്ത് മരകൊമ്പ് പൊട്ടി വീണ് ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു.സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന തേക്കിന്റെ ശിഖരമാണ് പൊട്ടി വൈദ്യുതി കമ്പിയിലേക്ക് വീണത്. തുടര്‍ന്ന് വൈദ്യുതി കാല് മുറിഞ്ഞു വീഴുകയും പോസ്റ്റില്‍നിന്ന് തൃക്കണപതിയാരം ചുങ്കത്ത് വീട്ടില്‍ മേരി ജോസിന്റെ വീട്ടിലേക്ക് വലിച്ച വൈദ്യുതി സര്‍വീസ് വയറിന്റെ സ്റ്റേ കമ്പി വലിഞ്ഞ് വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഓടുകള്‍ പൊട്ടുകയും കഴുക്കോല് പട്ടിക എന്നിവ മുറിഞ്ഞു വീഴുകയും ചെയ്തിതിട്ടുണ്ട്.
Home  Bureaus  Erumapetty  ശക്തമായ കാറ്റിലും മഴയിലും തൃക്കണപതിയാരത്ത് മരകൊമ്പ് പൊട്ടി വീണ് ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു
 
                 
		
 
    
   
    