എരുമപ്പെട്ടി പഞ്ചായത്ത് 16-ാം വാര്‍ഡ് എ.ഡി.എസ് വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുമന സുഗതന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ്, കുടുംബശ്രീ പേഴ്‌സണ്‍ നകുല പ്രമോദ് പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.പി. അജയന്‍, സ്വപ്ന പ്രദീപ് ,ഇ.എസ്. സുരേഷ്, പി.എം.സജി, എ.ഡി.എസ് ചെയര്‍ പേഴ്സണ്‍ ബീന രമേഷ്, ഇന്റേണല്‍ ഓഡിറ്റര്‍ നിത്യ ബിജു എന്നിവര്‍ സംസാരിച്ചു.