ഹാഷിഷ് ഓയിലുമായി ചൂണ്ടല്‍ സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചൂണ്ടല്‍കുന്ന് സ്രാമ്പിക്കല്‍ വീട്ടില്‍ രഞ്ജിത്തിനെയാണ് (35) എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയത്. സംസ്ഥാനത്ത് ലഹരി ഉപയോഗ വ്യാപകമായ പശ്ചാത്തലത്തില്‍ , ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനയിലാണ് 06 ഗ്രാം ഹാഷീഷ് ഓയിലുമായി രഞ്ജിത്ത് പിടിയിലായത് ചൂണ്ടല്‍ കുന്ന് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം വൈകീട്ട് 7 മണിയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ശിവശങ്കരന്, സുരേഷ്, സിദ്ധാര്ത്ഥന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജീഷ്, ശ്രീരാഗ്,റാഫി, സതീഷ് എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.