അടുപ്പുട്ടി പെരുന്നാളിനോടനുബന്ധിച്ച് പ്രായമായവര്‍ക്കും രോഗികള്‍ക്കുമായുള്ള വി. കുര്‍ബാന ഫഗ്‌റോദമ്ശിഹോ നടത്തി. രാവിലെ 6.30 ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വി.മൂന്നിന്മേല്‍ കുര്‍ബാന ഉണ്ടായി. വികാരി. ഫാ. ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, നവാഭിക്ഷിതനായ ഫാ. യാക്കോബ് പ്രിന്‍സ്, ഫാ. സജയ് തുടങ്ങിയവര്‍ വി. മൂന്നിന്മേല്‍ കുര്‍ബാനക്ക് കാര്‍മികത്വം വഹിച്ചു. ട്രസ്റ്റി പി കെ പ്രജോദ്, സെക്രട്ടറി ബാബു ഇട്ടൂപ്പ് കെ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മലങ്കര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ്, പൗലോസ് കാതോലിക്കാബാവായുടെ നാമധേയത്തിലുള്ള പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് സൗകര്യവും, കിടപ്പ് രോഗികള്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങളും യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഗിഫ്റ്റും ഒരുക്കിയിരുന്നു.



