25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

64

വിരമിച്ച ജീവനക്കാര്‍ക്ക് ഗുരുവായൂര്‍ നഗരസഭ സ്റ്റാഫ് ആന്‍ഡ് കൗണ്‍സിലേഴ്സ് വെല്‍ഫയര്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. നഗരസഭ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് എന്‍.കെ.അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എസ്. മനോജ്, ഷൈലജ സുധന്‍, പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, സെക്രട്ടറി എച്ച്. അഭിലാഷ്‌കുമാര്‍, മുന്‍ നഗരസഭാധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, വെല്‍ഫയര്‍ കമ്മിറ്റി ട്രഷറര്‍ ടി.എ. ഷജീര്‍ എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇ.ലീല, സൂപ്രണ്ട് കെ. ജയകുമാര്‍, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ സി. ശിവദാസന്‍, സാനിറ്റേഷന്‍ വര്‍ക്കര്‍മാരായ എ.വി. ശിവപ്രസാദ്, പി. വിശ്വനാഥന്‍ എന്നിവരാണ് വിരമിച്ചത്.

ADVERTISEMENT
error: Content is protected !!