25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam ‘ചങ്ങാത്തം’ സഹവാസ ക്യാമ്പ് നടത്തി

‘ചങ്ങാത്തം’ സഹവാസ ക്യാമ്പ് നടത്തി

31

നന്മയില്‍ കൂട്ടുകൂടാം ലഹരിയെ മറികടക്കാം എന്ന ശീര്‍ഷകത്തില്‍ സുന്നി ബാലസംഘം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അകലാട് മര്‍ക്കസ് മദ്രസയില്‍ ചങ്ങാത്തം സഹവാസ ക്യാമ്പ് നടത്തി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാര്‍ വടക്കേക്കാട് എസ്.എച്ച.്ഒ.- കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആദര്‍ശ പഠനക്ലാസിന് മദ്രസ സദര്‍ റിഷാദ് സഖാഫി പരൂര്‍, ഇസ്തിറാഹ സെഷന് താജുദ്ദീന്‍ ഹാറൂനി, ളുഹാ നമസ്‌കാരത്തിന് താഹിര്‍ അഹ്‌സനി, ഉയരെ പറക്കാം എന്ന സെഷന് റഫീഖ് അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി. ഖുര്‍ആനിലെ ലഹരി വിരുദ്ധ സൂക്തം പാരായണം ചെയ്തുകൊണ്ട് ആരംഭിച്ച ക്യാമ്പിന് തുടക്കം കുറിച്ച് ഹംസ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ക്യാമ്പ് അമീര്‍ അഫ്‌സന്‍ ഹാഷിമി, കാലിക് അല്‍ മദനി, ഷമീര്‍ സുഹരി, ഷിഫാസ് അഹ്‌സനി, അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!