ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ സകല വിശുദ്ധരുടെയും തിരുന്നാള്‍ ആചരിച്ചു. വൈകീട്ട് ജപമാലയും സെമിത്തേരിയില്‍ വലിയ ഒപ്പീസും തുടര്‍ന്ന് സെമിത്തേരി വെഞ്ചിരിപ്പും നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. വില്‍സണ്‍ പിടിയത്ത് സഹവികാരി ഫാ. ജെയ്‌സണ്‍ പുതുപ്പള്ളില്‍ എന്നിവര്‍ കാര്‍മ്മികരായി. സെമിത്തേരിയിലെ പൂര്‍വ്വീകരുടെ കല്ലറകള്‍ വൃത്തിയാക്കി മെഴുകുതിരിയും പൂക്കളും വെച്ച് കുടുംബാഗങ്ങള്‍ അലങ്കരിച്ചു. കൈക്കാരന്‍മാരായ ജോണ്‍സണ്‍ നീലങ്കാവില്‍, സി.കെ.സെബി, ടോണി മാനത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT