അകലാട് എം ഐ സി ഇംഗ്ലീഷ് സ്‌കൂളില്‍ ഈ വര്‍ഷം നടപ്പിലാക്കിയ ഫൈന്‍ഡ് ദി ജീനിയസ് ഫലം കണ്ടു. അഞ്ചുമാസത്തിനുള്ളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളായ ലാസിന്‍ നൈനാര്‍, എ.എച്ച്.മുഹമ്മദ് ഷാമില്‍, അഞ്ചാം ക്ലാസിലെ കെ.എം.മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ക്കാണ് നേട്ടം. എക്സ്ട്രാ ഗ്രാസ്പിങ് പവര്‍ വിഭാഗത്തിലാണ് നൈനാറും , ഷാമിലും റെക്കോര്‍ഡ് നേടിയത്. രാസമൂലകങ്ങളുടെ ആവര്‍ത്തനപട്ടികയിലെ 50 എലമന്റസുകളെ 16 സെക്കന്റില്‍ പറഞ്ഞാണ് മുഹമ്മദ് റിസ്വാന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്.
ADVERTISEMENT