24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Perumpilavu അഗ്രി ടെക്ക് സ്ഥാപനത്തില്‍ വീണ്ടും അഗ്‌നിബാധ

അഗ്രി ടെക്ക് സ്ഥാപനത്തില്‍ വീണ്ടും അഗ്‌നിബാധ

75

പെരുമ്പിലാവ് അക്കിക്കാവിലെ കൃഷി ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വില്പന നടത്തുന്ന അഗ്രി ടെക്ക് സ്ഥാപനത്തില്‍ വീണ്ടും അഗ്‌നിബാധ. കുന്നംകുളം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചു. ദിവസങ്ങള്‍ക്ക് മുമ്പും ഇവിടെ അഗ്നിബാധയെ തുടര്‍ന്ന് കോടികളുടെ നഷ്ടം സംഭവിച്ചിരുന്നു. ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് വീണ്ടും തീപിടുത്തം ഉണ്ടായത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ആളിപ്പടരുന്നത് കണ്ടതോടെ യാത്രക്കാരാണ് കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചത്. കുന്നംകുളം അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേനാസംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്.

content summary ; Fire breaks out again at Agri Tech facility

ADVERTISEMENT
error: Content is protected !!