മരത്തിന് മുകളില്‍ കുടുങ്ങിയ തൊഴിലാളിക്ക് ഫയര്‍ഫോഴ്‌സുകാര്‍ രക്ഷകരായി

മരം മുറിക്കാന്‍ കയറി പരിക്കുപറ്റി മരത്തിന് മുകളില്‍ കുടുങ്ങിയ തൊഴിലാളിക്ക് ഫയര്‍ഫോഴ്‌സുകാര്‍ രക്ഷകരായി. വേലൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ വാഴപ്പിള്ളി ജോസിന്റെ പറമ്പില്‍ മരംമുറിക്കാനെത്തിയ ദേശമംഗലം സ്വദേശി തലശ്ശേരി വീട്ടില്‍ രാജഗോപാലന്‍ ആണ് മരത്തിന് മുകളില്‍ കുടുങ്ങിയത്. ഏകദേശം 40 അടി ഉയരമുള്ള മാവിന്റെ ശാഖകള്‍ വെട്ടിമാറ്റുന്നതിനിടയില്‍ മരക്കൊമ്പ് തലയില്‍ തട്ടി മുറിവേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് താഴെക്കിറങ്ങാന്‍ കഴിയാതെ വരികയും നാട്ടുകാരുടെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സി.ഡി. സൈമന്റെ നേതൃത്വത്തില്‍ കുന്നംകുളം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാരുടേയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടേയും സഹായത്താല്‍ രാജഗോപാലനെ അതിസാഹസികമായി രക്ഷപ്പെടുത്തി.

ADVERTISEMENT