പതാകദിനം ആചരിച്ചു

സി.ഐ.ടി യു അഖിലേന്ത്യസമ്മേളനത്തിന്റെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്ത് കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. നെല്ലുവായി യൂണിയന്‍ ഓഫീസ് പരിസരത്ത് നടന്ന പതാകദിനം സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.എ. ബൈജു അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം എം.എസ്. സിദ്ധന്‍, പി.ടി.ദേവസി,എ.ജി.ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT