24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery കോറളി ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിനിര്‍ഭരമായി

കോറളി ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിനിര്‍ഭരമായി

88

വെങ്കിടങ്ങ് കോറളി അയ്യപ്പസേവാസംഘം ദേശവിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോറളി ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിനിര്‍ഭരമായി നടന്നു. ഞായറാഴ്ച വൈകീട്ട് ആറരയോടെ കരുവന്തല ക്ഷേത്രാങ്കണത്തില്‍ നിന്നും ഉടക്കു പാട്ടിന്റെ ഈണത്തില്‍ ശരണ മന്ത്രങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച രഥത്തില്‍ ശ്രീ ധര്‍മ്മശാസ്താവിനെ കോറളി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലേക്ക് ആനയിച്ചു. മണത്തല ജനാര്‍ദ്ദനന്‍ ഗുരുസ്വാമി യുടെ നേതൃത്വത്തിലുള്ള വിളക്ക് പാര്‍ട്ടിയാണ് വിളക്കാഘോഷത്തിന് നേതൃത്വം നല്‍കിയത്.

മാളികപ്പുറങ്ങള്‍ കൈയിലേന്തിയ താലങ്ങളുടെയും ഉടുക്കു പാട്ടിന്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ചുള്ളവിളക്ക് ഘോഷയാത്ര കോറളി നരസിംഹമൂര്‍ത്തി ക്ഷേത്രാങ്കണത്തില്‍ സജ്ജമാക്കിയ വിളക്കു പന്തലിലെത്തി സമാപിച്ചു. തുടര്‍ന്ന് നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത അന്നദാനത്തിന് ശേഷം വിളക്കു പന്തലില്‍ ശാസ്താംപാട്ട് അരങ്ങേറി. പുലര്‍ച്ചെ 3 മണി മുതല്‍ തിരി ഉഴിച്ചല്‍, പാല്‍ കിണ്ടി എഴുന്നെള്ളിപ്പ്, വെട്ട്, തട കനലാട്ടം തുടങ്ങിയ ആചാരപ്രകടനങ്ങളോടെ വിളക്കാഘോഷത്തിന് പരിസമാപ്തിയായി. ദേശവിളക്കിനോടനു ബന്ധിച്ച് വൈകീട്ട് 7.30 മുതല്‍ ക്ഷേത്രത്തില്‍ ഭജനയും അരങ്ങേറിയിരുന്നു.

 

ADVERTISEMENT
error: Content is protected !!