30.2 C
Kunnamkulam
Thursday, August 20, 2026
Home Bureaus Kechery പതിനാറാം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു

പതിനാറാം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു

8

രക്തസാക്ഷി സ്മരണകള്‍ ജ്വലിച്ചു നിന്ന അന്തരീക്ഷത്തില്‍ ഡിവൈ എഫ്.ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് സാംസ്‌കാരിക നഗരയില്‍ പതാക ഉയര്‍ന്നു. ജില്ലയിലെ രക്തസാക്ഷികളുടെ സ്മൃതി കൂടീരങ്ങളില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണങ്ങളും, പതാക – കൊടിമര – ദീപശിഖ ജാഥകള്‍ ബുധനാഴ്ച്ച വൈകീട്ട് ശക്തന്‍ നഗറില്‍ സംഗമിച്ച് നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും, ആയിരകണക്കിന് പ്രവര്‍ത്തകരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സ്വരാജ് റൗണ്ട് ചുറ്റി സമ്മേളന വേദിയിലെത്തി ചേര്‍ന്നശേഷണമായിരുന്നു സമ്മേളനത്തിന്റെ കൊടിയേറ്റം.വ്യാഴാഴ്ച രാവിലെ നടനും ആക്ടിവിസ്റ്റുമായ പ്രകാശരാജ് പ്രതിനിധി സമ്മേളനംഉദ്ഘാടനം ചെയ്തു.സി പിഐഎം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ പതാകയും,സംസ്ഥാന കമ്മിറ്റിയംഗം എം എം വര്‍ഗീസ് കൊടിമരവും സംസ്ഥാന കമ്മിറ്റിയംഗം ഡോ.ആര്‍ ബിന്ദു ദീപശിഖയും ഏറ്റുവാങ്ങി. മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍ പതാക ഉയര്‍ത്തി. ഡി വൈ എഫ. ഐ. സംസ്ഥാന സെക്രട്ടറിവി കെ സനോജ് എം.എല്‍.എ ദീപശിഖ തെളിച്ചു.വ്യാഴാഴ്ച രാവിലെ രക്തസാക്ഷിമണ്ഡപത്തില്‍ ദേശീയ സംസ്ഥാന നേതാക്കള്‍ പുര്‍ഷചക്രം സമര്‍പ്പിക്കുകയും പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.തുടര്‍ന്ന് സംസ്ഥാന പ്രസിഡണ്ട് വി വസീഫ് സമ്മേളന നഗരിയായതൃശൂര്‍ റീജിയണല്‍ തിയറ്ററിലെ പുഷ്പന്‍ നഗറില്‍പതാക ഉയര്‍ത്തി. .ബി കെ ഹരിനാരായണന്‍ രചിച്ച് ബിജിബാല്‍ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനവതരണത്തോടെ തുടക്കമായ പ്രതിനിധി സമ്മേളനംനടനും ആക്ടിവിസ്റ്റുമായ പ്രകാശരാജ് ഉദ്ഘാടനം ചെയ്തു.ഫാസിസത്തിന്റെ അന്ത്യം വിദൂരമല്ലെന്നും,രാജ്യത്തെ യുവതലമുറ പ്രതീക്ഷ നല്‍കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.ജന്തര്‍ മന്തറില്‍ അത് താന്‍ നേരിട്ട് കണ്ടതാണ്. യുവാക്കളുടെ ചെറുത്തുനില്‍പ്പാണ് പലരെയും റീല്‍സ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഒടുവില്‍ രാജ്യത്തെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ട് എന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവന്നു. എന്നാല്‍ യുവാക്കള്‍ ഈ വേട്ടക്കാരെ പേടിക്കുന്നില്ല. രാജ്യത്ത് നിരവധി സമരങ്ങള്‍ നടന്നു. എന്നാല്‍ വിദ്യാര്‍ഥി പ്രക്ഷോഭം വേറിട്ടുനിന്നു. അവര്‍ക്ക് ഒന്നു നഷ്ടപ്പെടാനില്ല. ജന്തര്‍ മന്തറില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഒത്തുകൂടിയപ്പോള്‍ പാര്‍ലമെന്റ് നടുങ്ങി. അവര്‍ ശാന്തമായി സമരം ചെയ്തു, എന്നാല്‍ ഭരണകൂടം അവരെ ആക്രമിച്ചു.ഇപ്പോള്‍ ഉറപ്പാണ്, ഫാസിസത്തിന്റെ അന്ത്യം വിദൂരമല്ല. അവരുടെ കൈയില്‍ തോക്കുണ്ടാകാം, പക്ഷെ ഇന്നത്തെ ആയുധം സോഷ്യല്‍ മീഡിയയാണ്. അത് ഇവിടുത്തെ യുവാക്കളുടെ കൈയിലുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, അവരുടെ മാതാപിതാക്കള്‍ക്കും ഭാവിയെക്കുറിച്ചുള്ള ആശങ്കയുണ്ട്. ഈ പോരാട്ടം അവസാനിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.യുവധാര യുവസാഹിത്യ പുരസ്‌കാര ജേതാക്കള്‍ക്ക് ഉദ്ഘാടന വേദിയില്‍ പുരസ്‌കാരം സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, അഖിലേന്ത്യ സെക്രട്ടറി
ഹിമാഘ്‌നരാജ് ഭട്ടാചാര്യ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആദ്യദിവസം രാത്രി 9.30വ വരെ റിപ്പോര്‍ട്ടിന്‍മേല്‍ പൊതുചര്‍ച്ച നടത്തും. ചര്‍ച്ച വെള്ളിയാഴ്ച യും തുടരും.വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് രക്തസാക്ഷി കുടുംബ സംഗമം സിപിഐ എം സം സ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. കവി മുരുകന്‍ കാട്ടാക്കട സംസാരിക്കും. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സുവനീര്‍ പ്രകാശനം ചടങ്ങില്‍ നിര്‍വ്വഹിക്കും.ശനിയാഴ്ച രാവിലെ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. പകല്‍ 2.30ന് യൂത്ത് ബ്രീഗേഡ് മാര്‍ച്ചും പൊതുസമ്മേളനവും. അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ സജ്ജമാക്കിയ വി എസ് അച്യുതാനന്ദന്‍ നഗറില്‍ നടക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് . ഡിവൈ എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹിം, സെക്രട്ടറി ഹിമാഘനരാജ് ഭട്ടാചാര്യ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ശിങ്കാരവേലന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 14 ജില്ലയില്‍നിന്ന് 600 പ്രതിനിധികളും 20 സൗഹാര്‍ദ പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ADVERTISEMENT
error: Content is protected !!