30.3 C
Kunnamkulam
Thursday, August 20, 2026
Home Bureaus Perumpilavu ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി പഴഞ്ഞി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്

ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി പഴഞ്ഞി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്

22

പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി തോട്ടത്തില്‍ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു.പിടിഎ പ്രസിഡന്റ് പി എം അലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാഖ് മുഖ്യ അതിഥിയായിരുന്നു. കാട്ടകാമ്പാല്‍ കൃഷിഭവന്‍ ഓഫീസര്‍ അനൂപ് വിജയന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജനീര്‍ ലാല്‍, സ്‌കൂള്‍ പ്രധാന അധ്യാപിക പി എം മേഴ്‌സി, രഞ്ജിത്ത് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെണ്ടുമല്ലി തൈകളുടെ വിതരണത്തില്‍ നിന്നും, സ്‌കൂളിനു നല്‍കിയ തൈകളാണ് കൃഷി ചെയ്തത്.

 

ADVERTISEMENT
error: Content is protected !!