26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu രാജീവ് ഗാന്ധി ജന്മദിനം ; ‘സദ്ഭാവന ദിവസ്’ ആചരിച്ചു

രാജീവ് ഗാന്ധി ജന്മദിനം ; ‘സദ്ഭാവന ദിവസ്’ ആചരിച്ചു

33

രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സദ്ഭാവന ദിവസിന്റെ ഉദ്ഘാടനം ഡിസിസി സെക്രട്ടറിയും, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ ജയശങ്കര്‍ നിര്‍വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം എസ് മണികണ്ഠന്‍, എം എ അബ്ദുല്‍ റഷീദ്, എന്‍ കെ അബ്ദുല്‍ മജീദ്, പ്രവാസി കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് വി കെ മുഹമ്മദ്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ ജനാര്‍ദ്ദനന്‍ അതിയാരത്ത്, പ്രഭു മൂലേപാട്, പ്രിന്‍സന്‍ കാഞ്ഞിരത്തിങ്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുന്നില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.

 

ADVERTISEMENT
error: Content is protected !!