27.5 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kechery സാമൂഹ്യക്ഷേമ പെന്‍ഷന്‍ അട്ടിമറി ; സിപിഎം പ്രതിഷേധം

സാമൂഹ്യക്ഷേമ പെന്‍ഷന്‍ അട്ടിമറി ; സിപിഎം പ്രതിഷേധം

52

സിപിഎം കണ്ടാണശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍, സാമൂഹ്യക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കുന്ന യു.ഡി.എഫ്. സര്‍ക്കാരിനെതിരെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കണ്ടാണശ്ശേരി വില്ലേജ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.എം. കുന്നംകുളം ഏരിയാ കമ്മിറ്റി അംഗം എം.ബി. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗം കെ ജി പ്രമോദ് അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി എ മുസ്തഫ, കണ്ടാണശ്ശേരി ലോക്കല്‍ സെക്രട്ടറി എം വി സന്തോഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി കെ ദാസന്‍, എം പി സജീപ്, എ എന്‍ സജീവന്‍, ഷീബ ചന്ദ്രന്‍, ടി കെ കുമാരന്‍, വിനു ജോണ്‍സന്‍, യു ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. പാരിസ് റോഡില്‍ നിന്നും പ്രകടനമായി വില്ലേജ് ഓഫീസ് പരിസരത്ത് എത്തിയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ജനപ്രതിനിധികളായ നിവ്യ റെനീഷ്, സൗമ്യ ധനന്‍, സാഫിറ അസീസ്, സുല്‍ഫത്ത് ബക്കര്‍, സൗമ്യ നിമീഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!