ഡിസംബര്‍ 3,4 തിയതികളില്‍ കല്ലുംപുറത്ത് നടക്കുന്ന സിപിഎം കടവല്ലൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. കല്ലുംപുറം സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം എം. ബാലാജി, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എന്‍ മുരളീധരന്‍, കെ.കൊച്ചനിയന്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി അജിത് കുമാര്‍, പി.ഐ രാജേന്ദ്രന്‍, മുഹമ്മദ് ഹനീഫ, സുരേഷ് വിവിധ ബ്രാഞ്ച് സെക്രട്ടറിമാര്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ മൂന്നിന് കല്ലുംപുറം കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. കെ വാസു ഉദ്ഘാടനം ചെയ്യും. 4 ന് സിതാറാം യെച്ചൂരി നഗറില്‍ പ്രകടനവും റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.
ADVERTISEMENT