മരത്തംകോട് കിടങ്ങൂര്‍ വലിയുള്ളാഹി സുല്‍ത്താന്‍ കുഞ്ഞുമുട്ടി മസ്ത്താനു പാപ്പ തങ്ങളുടെ അമ്പതാമത് ആണ്ട് നേര്‍ച്ച കിടങ്ങൂര്‍ മഖാം ശരീഫില്‍ ആഘോഷിച്ചു

മരത്തംകോട് കിടങ്ങൂര്‍ വലിയുള്ളാഹി സുല്‍ത്താന്‍ കുഞ്ഞുമുട്ടി മസ്ത്താനു പാപ്പ തങ്ങളുടെ അമ്പതാമത് ആണ്ട് നേര്‍ച്ച കിടങ്ങൂര്‍ മഖാം ശരീഫില്‍ ആഘോഷിച്ചു. വെള്ളിയാഴ്ച്ച സയ്യിദ് സബീല്‍ തങ്ങള്‍ ,അല്‍ ഹൈദ്രൂസി പന്നിത്തടം ,എം .എ അവറുസുട്ടി സാഹിബ്, കെ. എം. ഹസ്സന്‍ ഹാജി, എം. അലാവുദ്ദീന്‍, എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റവും സമൂഹ സിയാറത്തോടും കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത് .തുടര്‍ന്ന് ഖുത്ത് ബിയത്ത് മജ്ലിസും നടന്നു. ശനിയാഴ്ച്ച ഹാഫീളികള്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണം നടത്തി. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്‌ഹേറി. തുടര്‍ന്ന് ജലാലിയ റാത്തിബും അനുസ്മരണ പ്രഭാഷണവും ബുര്‍ദ മജ്ലിസും സനദ് ദാന സമ്മേളനവും നടന്നു

ADVERTISEMENT
Malaya Image 1

Post 3 Image