യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപെരുന്നാളിന് ഞായറാഴ്ച കൊടിയേറും

യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപെരുന്നാളിന് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഞായറാഴ്ച കൊടിയേറും. രാവിലെ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം വികാരി ഫാ.ബിജു മുങ്ങാംകുന്നേല്‍ കൊടിയേറ്റം നടത്തും. കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന യെല്‍ദോ ബാവയുടെ 339-ാം ഓര്‍മ്മ പെരുന്നാളാണ് ഇടവകയില്‍ ഒക്ടോബര്‍ 5,6 ശനി,ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കുന്നത്. പെരുന്നാള്‍ ദിവസം ബാവയുടെ തിരുശേഷിപ്പ് വണക്കവും ഉണ്ടാകും.
കൊടിയേറ്റത്തിന് വികാരി ഫാ. ബിജു മൂങ്ങാംകുന്നേല്‍ , ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
Malaya Image 1

Post 3 Image