മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ‘സര്‍ഗലയം’ കലാമേളക്ക് തുടക്കമായി.
പി.ടി.എ പ്രസിഡണ്ട് ബഷീര്‍ ഒറ്റക്കത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.കെ.സുബൈര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ എം.പി.ടി.എ പ്രസിഡണ്ട് ഫൗസിയ ഫിറോസ്, അധ്യാപകരായ സിജു ജോണ്‍, ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി.ജിഹാദ് സ്വാഗതവും ഹെഡ്മിസ്ട്രസ് എ.കെ.സരസ്വതി നന്ദിയും പറഞ്ഞു.
ADVERTISEMENT