വേലൂര്‍ സെന്റ് സേവ്യര്‍ യു.പി സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വീടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുക എന്ന ഉദ്ദേശ്യത്തോടെ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍ ആന്റണിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യമേള നടത്തിയത്. വേലൂര്‍ ഹെല്‍ത്ത് സെന്ററിലെ എം.എല്‍.എസ്.പി. വിനീത്, ആര്‍.ബി.എസ്.കെ ലത, പി.ടി.എ. പ്രസിഡന്റ് വിജോയ് തലക്കോട്ടൂര്‍, എം.പി.ടി.എ. പ്രസിഡന്റ് സൗമ്യ തുടങ്ങിയവര്‍ മേളക്ക് നേതൃത്വം നല്കി.
ADVERTISEMENT