24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ

എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ

(പ്രതീകാത്മക ചിത്രം)

എരുമപ്പെട്ടി ഗവ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ് വരെയുള്ള 54 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സത്തേടി.
വ്യാഴാഴ്ച ഉച്ചഭക്ഷണവും പാലും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ചര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

വ്യാഴാഴ്ച രാത്രിയിലും വെള്ളി, ശനി ദിവസങ്ങളിലായിട്ടാണ് കുട്ടികള്‍ക്ക് വയറിളക്കവും ചര്‍ദിയും അനുഭവപ്പെട്ട് തുടങ്ങിയത്. ഭൂരിഭാഗം കുട്ടികളെ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ക്ലിനിക്കുകളിലും ചികിത്സ നല്‍കി വീട്ടിലേക്ക് കൊണ്ട് പോയി. അതേ സമയം സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരുടെ ഏതാനും കുട്ടികള്‍ ഇപ്പോഴും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

ADVERTISEMENT
error: Content is protected !!