കാണിയാമ്പാല്‍ നക്ഷത്ര ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് & കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിമുക്ത കളിയിടം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച അണ്ടര്‍-16 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഞായറാഴ്ച്ച ആനായ്ക്കല്‍ ടര്‍ഫില്‍ 16 ടീമുകള്‍ മത്സരിച്ച ആവേശകരമായ ടൂര്‍ണമെന്റില്‍ ഇഞ്ചിക്കുന്ന് റെഡ് ആര്‍മി വിജയികളായി. ചൊവ്വന്നൂര്‍ അധിപന്‍സ് ക്ലബ്ബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടൂര്‍ണ്ണമെന്റിന്റെ സമാപന പൊതുയോഗം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യ്തു.
ADVERTISEMENT