ആദൂര്‍ മഹാത്മ ലോവര്‍ പ്രൈമറി സ്‌കൂളില്‍ കായികോത്സവം നടത്തി

ആദൂര്‍ മഹാത്മ ലോവര്‍ പ്രൈമറി സ്‌കൂളില്‍ കായികോത്സവം നാഷ്ണല്‍ റെസലിംഗ് ചാമ്പ്യനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ എം.ആര്‍ റഈസുദിന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എ മുഹമ്മദ് കുട്ടി അധ്യക്ഷനായി. വിവിധ ഇനങ്ങളിലായി നൂറോളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ബിജു എയ്യാല്‍, നാസിമ ഷെക്കീര്‍, അധ്യാപകരായ ഫൈസല്‍, ശോഭ, ഷീബ, സില്‍വി, എസ്സിയ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിജയികളായ റെഡ് ഹൗസിന് പ്രധാന അധ്യാപിക ഗീത ട്രോഫി സമ്മാനിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image