സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ജനശ്രീമിഷന്‍ എരുമപ്പെട്ടി മണ്ഡലം സഭയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഉമ്മന്‍ചാണ്ടി സ്മൃതി എന്ന പേരില്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയുടെ സഹകരണത്തോടെ പ്രസിഡന്‍സി ഡിഗ്രി കാമ്പസില്‍ നടത്തിയ ക്യാമ്പ് ജനശ്രീ ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സഭ ചെയര്‍ പേഴ്‌സണ്‍ സിജി ജോണ്‍ അധ്യക്ഷയായി.

യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ്, അജു നെല്ലുവായ്, എന്‍.കെ.കബീര്‍, എ.യു.മനാഫ്, എം.സി.ഐജു, ദയ ഹോസ്പിറ്റല്‍ പ്രതിനിധി വിദു ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഇ. എന്‍. ടി എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് നടത്തിയത്.

ADVERTISEMENT