പെരുമ്പിലാവ്, കുന്നംകുളം അഗ്‌നിരക്ഷാ നിലയത്തിന് കീഴിലുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ചേര്‍ന്ന് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് പെരുമ്പിലാവ് ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ ടര്‍ഫ് കോര്‍ട്ടില്‍ സൗഹൃദ ഫുഡ്‌ബോള്‍ മത്സരം നടത്തി.കുന്നംകുളം ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ ദിലീപ് പിബി, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ സിന്ധു ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യത്യസ്ത ടീമുകളുടെ ജേഴ്‌സികള്‍ അണിഞ്ഞാണ് സ്ത്രീകള്‍ അടക്കമുള്ള ഇരുപതോളം സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ കളത്തില്‍ ഇറങ്ങിയത്.



