25 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kunnamkulam തേവര്‍മഠം പൂരാഘോഷ കമ്മിറ്റി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

തേവര്‍മഠം പൂരാഘോഷ കമ്മിറ്റി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

84

ചൊവ്വന്നൂര്‍ തേവര്‍മഠം പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ് അനുമോദന ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ തേവര്‍മഠം പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.
ചടങ്ങില്‍ പതിനെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ വി പി സുരേഷ് അധ്യക്ഷത വഹിച്ചു.ചൊവ്വന്നൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെക്രട്ടറി ബാബുട്ടന്‍, പൊതുപ്രവര്‍ത്തക മറിയാമ്മ ടീച്ചര്‍, പ്രമോദ് കെ ചെറിയാന്‍, ജയദാസന്‍, കെ.വി വിജയന്‍, പുരാഘോഷ കമ്മിറ്റി സെക്രട്ടറി ടി.പി വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!